അ​ലോ​ക് വ​ര്‍​മ​യ്ക്കെ​തി​രേ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ര്‍​ശ

ന്യൂ​ഡ​ല്‍​ഹി: സി​ബി​ഐ ത​ല​പ്പ​ത്തു​നി​ന്ന് സ​ര്‍​ക്കാ​ര്‍ തെ​റി​പ്പി​ച്ച​തി​നു പി​ന്നാ​ലെ അ​ലോ​ക് വ​ര്‍​മ​യ്ക്കെ​തി​രേ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നും ശി​പാ​ര്‍​ശ. കേ​ന്ദ്ര വി​ജി​ല​ന്‍​സ് ക​മ്മീ​ഷ​നാ​ണ് സര്‍ക്കാരിന് ശി​പാ​ര്‍​ശ ന​ല്‍​കി​യ​ത്.

അ​തേ​സ​മ​യം, അ​സ്താ​ന​യെ സം​ര​ക്ഷി​ക്കാ​ന്‍ സി​വി​സി പ​ക്ഷം പി​ടി​ക്കു​ന്നു​വെ​ന്ന് അ​ലോ​ക് വ​ര്‍​മ ആ​രോ​പി​ച്ചു. അ​സ്താ​ന​യെ സം​ര​ക്ഷി​ക്കാ​ന്‍ സി​വി​സി നേ​രി​ല്‍ ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും വ​ര്‍​മ വ്യ​ക്ത​മാ​ക്കി.

സി​ബി​ഐ ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തുനി​ന്ന് ഉ​ന്ന​താ​ധി​കാ​ര സ​മി​തി നീ​ക്കംചെ​യ്ത​തു തി​ടു​ക്ക​ത്തി​ലെ​ടു​ത്ത ന​ട​പ​ടി​യാ​ണെ​ന്നു കു​റ്റ​പ്പെ​ടു​ത്തി റി​ട്ട. ജ​സ്റ്റീ​സ് എ.​കെ. പ​ട്നാ​യി​ക് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.