അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്​ യൂ​റോ​പ ലീ​ഗ്​ ജേതാക്കള്‍

ലിയോണ്‍: മിനി ചാമ്ബ്യന്‍സ് ലീഗായ യുറോപ്പാ ലീഗില്‍ സ്പാനിഷ് ക്ലബ്ബ് അത്ലറ്റികോ മാഡ്രിഡിന് കിരീടം. കലാശപോരാട്ടത്തില്‍ മാഴ്സയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് അത്ലറ്റികോ മാഡ്രിഡ് കിരീടം ചൂടിയത്. തുടക്കം മുതല്‍ കളിയില്‍ ആധിപത്യം പുറത്തെടുത്ത മാഴ്സയെ പൊരുതാന്‍ പോലുമാവാതെ അത്ലറ്റികോ മാഡ്രിഡ് കീഴടക്കുകയായിരുന്നു.

ഇരട്ട ഗോളുമായി ഫ്രഞ്ച് സ്ട്രൈക്കര്‍ അന്‍റോണിയോ ഗ്രീസ്മാന്‍ തിളങ്ങിയ മത്സരത്തില്‍ 3-0 ന് ആയിരുന്നു അത്ലറ്റിക്കോയുടെ വിജയം. 21, 49 മിനിട്ടുകളിലാണ് ഗ്രീസ്മാന്‍ വല കുലുക്കിയത്. 89ാം മിനിറ്റില്‍ ഗാബിയുടെ വകയായിരുന്നു മൂന്നാമത്തെ ഗോള്‍. അത്ലറ്റിക്കൊക്കൊപ്പമുള്ള ഗ്രീസ്മാന്‍റെ പ്രധാന കിരീടനേട്ടമാണിത്.

2009-10, 2011-12 സീ​സ​ണു​ക​ളി​ല്‍ ഇൗ ​കി​രീ​ടം മ​ഡ്രി​ഡി​ലേ​​ക്കെ​ത്തി​ച്ച അ​ത്​​ല​റ്റി​കോ മൂ​ന്നാം കി​രീ​ടമാണ് ഇന്നലെ നടത്തിയത്. ചാ​മ്ബ്യ​ന്‍​സ്​ ലീ​ഗ്​ ഗ്രൂ​പ്​​ റൗ​ണ്ടി​ല്‍ ത​ന്നെ കൈ​വി​െ​ട്ട​ങ്കി​ലും ത​ള​രാ​തെ സി​മി​യോ​ണി​യു​ടെ പ​ട യൂ​റോ​പ ലീ​ഗി​ല്‍ അ​ങ്കം​വെ​ട്ടി. ആ​ഴ്​​സ​ന​ലി​നോ​ട്​ ഏ​റ്റു​മു​ട്ടു​ന്ന​തി​നു മു​മ്ബ്​ കോ​പ​ന്‍ ഹേ​ഗ​ന്‍(5-1), ലോ​കോ​മോ​ട്ടീ​വ്(8-1), സ്​​േ​പാ​ര്‍​ട്ടി​ങ്​ സി​പി(2-1), എ​ന്നി​വ​ര്‍​ക്കെ​തി​രെ ആ​ധി​കാ​രി​ക ജ​യം കു​റി​ച്ചു. ​

1993ല്‍ ​ആ​ദ്യ ചാമ്പ്യൻസ് ലീ​ഗ്​ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​തി​നു​ശേ​ഷം ഇ​തു​വ​രെ മാ​ഴ്​​സി​ലെ യൂ​റോ​പ്യ​ന്‍ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​ട്ടി​ല്ല. യൂ​റോ​പ ലീ​ഗി​ലെ ആ​ദ്യ പ​തി​പ്പാ​യ യു​വേ​ഫ ക​പ്പി​ല്‍ 1999ലും 2004​ലും ഫൈ​ന​ല്‍ വ​രെ​യെ​ത്തി​യെ​ങ്കി​ലും കി​രീ​ടം മാ​ത്രം അ​ക​ന്നു​നി​ന്നു. സ്​​പാ​നി​ഷ്​ ക്ല​ബു​ക​ള്‍​ക്കെ​തി​രെ മു​ട്ടു​വി​റ​ക്കു​ന്ന​ത്​ മാ​ഴ്​​സെ​യു​ടെ പ​തി​വാ​ണ്. 15 ത​വ​ണ സ്​​പാ​നി​ഷ്​ ടീ​മു​ക​​ളോ​ട്​ ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ജ​യി​ച്ച​ത്​ നാ​ലെ​ണ്ണ​ത്തി​ല്‍ മാ​ത്രമായിരുന്നു.