അ​ഞ്ചാം ഏ​ക​ദി​നം ഇ​ന്ന്​; പരമ്പര ലക്ഷ്യമിട്ട് ഇ​ന്ത്യ

പോ​ര്‍ട്ട് എ​ലി​സ​ബ​ത്ത്: ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാംഏകദിനം ഇന്ന് പോര്‍ട്ട് എലിസബത്തില്‍ നടക്കും.കഴിഞ്ഞ മത്സരത്തിലെ തോല്‍വി മറന്ന്  വീര്യം ഉള്‍കൊണ്ടാവും ഇന്ത്യ വീണ്ടും ഇന്നിറങ്ങുക.ആറു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്നു മത്സരം ജയിച്ച ഇന്ത്യ നാലാം ഏകദിനത്തില്‍ തോറ്റിരുന്നു. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര നേടും.

പോ​ര്‍​ട്ട്​ എ​ലി​സ​ബ​ത്തി​ല്‍ ഇ​റ​ങ്ങു​േ​മ്ബാ​ള്‍ കാ​ര്യ​ങ്ങ​ള്‍ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മൂ​ന്നു മ​ത്സ​ര​ത്തി​ലും തോ​റ്റി​രു​ന്ന ​ആ​തി​ഥേ​യ​ര്‍​ക്ക്​ എ.​ബി.​ഡി​യെ​ന്ന കൂ​റ്റ​ന​ടി​ക്കാ​ര​​​െന്‍റ വ​ര​വോ​ടു​കൂ​ടി ഉൗ​ര്‍​ജം കൈ​വ​ന്നു. മ​ഴ​നി​യ​മം ക​ളി​ച്ച നാ​ലാം മ​ത്സ​ര​ത്തി​ല്‍ അ​ഞ്ചു വി​ക്ക​റ്റി​ന്​ തോ​ല്‍​പി​ച്ചാ​ണ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക തി​രി​ച്ചു​വ​ര​വി​നു​ള്ള സൂ​ച​ന ന​ല്‍​കി​യ​ത്.

ഇ​ന്ത്യ​യു​ടെ സ്​​പി​ന്‍ ആ​ക്ര​മ​ണ​ത്തെ നേ​രി​ട്ടു​പ​രി​ച​യ​മു​ള്ള ഡി​വി​ല്ലി​യേ​ഴ്​​സ്, ച​ഹ​ലി​നെ കൂ​റ്റ​ന്‍ സി​ക്​​സ​റി​ന്​ പ​റ​ത്തി തു​ട​ങ്ങി​വെ​ച്ച വെ​ടി​ക്കെ​ട്ട് (18 പ​ന്തി​ല്‍ 26)​ ഡി ​കോ​ക്കി​ന്​ പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ ഹ​​െന്‍റി​ക്​ ക്ലാ​സ​ന്‍ (27 പ​ന്തി​ല്‍ 43) ഏ​റ്റെ​ടു​ത്താ​ണ്​ അ​നാ​യാ​സ ജ​യം ആ​തി​ഥേ​യ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത്.
നാ​ലാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​യെ വ​ന്‍ സ്‌​കോ​റി​ലെ​ത്തു​ന്ന​തി​ല്‍നി​ന്നു ത​ട​ഞ്ഞ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പേ​സ​ര്‍മാ​ര്‍ കൂ​ടു​ത​ല്‍ മി​ക​വാ​ണ് പോ​ര്‍ട്ട് എ​ലി​സ​ബ​ത്തി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​മ്രാ​ന്‍ താ​ഹി​റി​നെ ഒ​ഴി​വാ​ക്കി​ നാ​ലാം ഏ​ക​ദി​ന​ത്തി​നിറ​ങ്ങി​യ ആ​തി​ഥേ​യ​ര്‍ ജെ.​പി. ഡു​മി​നി​യെ​യാ​ണ് സ്പി​ന്ന​റാ​യി ഉ​പ​യോ​ഗി​ച്ച​ത്. ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ല്‍ താ​ഹി​ര്‍ ടീ​മി​ലെ​ത്തും. പോ​ര്‍ട്ട് എ​ലി​സ​ബ​ത്തി​ലെ സെ​ന്‍റ് ജോ​ര്‍ജ്‌​സ് പാ​ര്‍ക്കി​ല്‍ ക​ഴി​ഞ്ഞ ര​ണ്ട് ഏ​ക​ദി​ന​ങ്ങ​ളി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ സ്പിന്നർമാർ മി​ക​ച്ച പ്ര​ക​ട​നമാണ് കാ​ഴ്ച​വ​ച്ചത്.