അ​ഗ​സ്ത വെ​സ്റ്റ്ലാ​ന്‍​ഡ് ഇ​ട​നി​ല​ക്കാ​ര​നെ ഇ​ന്ത്യ​യ്ക്കു വി​ട്ടു​ന​ല്‍​കാ​ന്‍ യു​എ​ഇ ഉ​ത്ത​ര​വ്

ന്യൂ​ഡ​ല്‍​ഹി: അ​ഗ​സ്ത വെ​സ്റ്റ്ലാ​ന്‍​ഡ് വി​വി​ഐ​പി ഹെ​ലി​കോ​പ്റ്റ​ര്‍ അ​ഴി​മ​തി​യി​ലെ ഇ​ട​നി​ല​ക്കാ​ര​ന്‍ ക്രി​സ്റ്റ്യ​ന്‍ മി​ഷേ​ലി​നെ ഇ​ന്ത്യ​ക്കു വി​ട്ടു​ന​ല്‍​കാ​ന്‍ യു​എ​ഇ നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ടു. ക​ഴി​ഞ്ഞ 19-ന് ​ദു​ബാ​യ് ഉ​ന്ന​ത കോ​ട​തി ഇ​തു സം​ബ​ന്ധി​ച്ച കീ​ഴ്ക്കോ​ട​തി ഉ​ത്ത​ര​വ് ശ​രി​വ​ച്ചി​രു​ന്നു. ക്രി​സ്റ്റ്യ​ന്‍ മി​ഷേ​ലി​നെ ഇ​ന്ത്യ​ക്കു വി​ട്ടു​ന​ല്‍​കാ​നാ​യി​രു​ന്നു കോ​ട​തി​വി​ധി.

യു​പി​എ ഭ​ര​ണ​കാ​ല​ത്തെ വ​ന്പ​ന്‍ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് അ​ഗ​സ്റ്റ വെ​സ്റ്റ്ലാ​ന്‍​ഡ് ഹെ​ലി​ക്കോ​പ്റ്റ​ര്‍ അ​ഴി​മ​തി. വി​വി​ഐ​പി​ക​ള്‍​ക്കു സ​ഞ്ച​രി​ക്കാ​നാ​യി 3600 കോ​ടി രൂ​പ​യു​ടെ 12 ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ വാ​ങ്ങാ​നു​ള്ള ക​രാ​റി​ല്‍ 450 കോ​ടി​യു​ടെ അ​ഴി​മ​തി ന​ട​ന്നു​വെ​ന്നാ​ണ് കേ​സ്. മ​ന്‍​മോ​ഹ​ന്‍ സിം​ഗ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് അ​ഗ​സ്ത വെ​സ്റ്റ്ലാ​ന്‍​ഡ് എ​ന്ന ല​ണ്ട​നി​ലെ ക​ന്പ​നി​യു​മാ​യി ക​രാ​റി​ലാ​യ​ത്. അ​ഗ​സ്ത​യു​ടെ മാ​തൃ​ക​ന്പ​നി​യാ​യ ഫി​ന്‍​മെ​ക്കാ​നി​ക്ക എ​ന്ന ഇ​റ്റാ​ലി​യ​ന്‍ ക​ന്പ​നി അ​ധി​കൃ​ത​ര്‍ വി​വി​ഐ​പി ഹെ​ലി​കോ​പ്റ്റ​ര്‍ ക​രാ​ര്‍ ല​ഭി​ക്കാ​ന്‍ ഇ​ന്ത്യ​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യും വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ബ​ന്ധ​പ്പെ​ട്ടു​വെ​ന്നും ഇ​തി​ന് ഇ​ട​നി​ല നി​ന്ന​തു മി​ഷേ​ലാ​ണെ​ന്നും ആ​രോ​പി​ക്ക​പ്പെ​ടു​ന്നു. ഇ​തേു​ട​ര്‍​ന്ന് 2013-ല്‍ ​കേ​ന്ദ്രം ക​രാ​ര്‍ റ​ദ്ദു ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ വ​ര്‍​ഷം യു​എ​ഇ​യി​ല്‍ അ​റ​സ്റ്റി​ലാ​യ മി​ഷേ​ല്‍ അ​വി​ടെ കൈ​മാ​റ​ല്‍ ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ക​യാ​ണ്. ഇ​ന്‍റ​ര്‍​പോ​ളും ഇ​യാ​ള്‍​ക്കെ​തി​രെ റെ​ഡ്കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.