അർഷാദ് ഖാന്റെ മകനെ നെഞ്ചോട്‌ ചേർത്ത് മുതിർന്ന പൊലീസുകാരന്‍; കണ്ണീര്‍ചിത്രം

ശ്രീന​​ഗർ: ജമ്മുവിൽ വീരമൃത്യു മരിച്ച പൊലീസ് പൊലീസ് ഇൻസ്പെക്ടർ അർഷാദ് ഖാന്റെ മകനെ നെഞ്ചോട്‌ ചേർത്ത് കരയുന്ന മുതിർന്ന ഉദ്യോഗസ്ഥന്റെ ചിത്രം വൈറലാകുന്നു. ബുധനാഴ്ച ജമ്മുകശ്മീരിലെ അനന്താ​ഗ് മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇൻസ്പെക്ടർ അർഷാദ് ഖാൻ (37) വീരമൃത്യു വരിച്ചത്.

പൊലീസ് ജീപ്പിൽനിന്ന് പുറത്തിറങ്ങുന്നതിനിടെ അർഷാദ് അഹമ്മദ് ഖാന് നേരെ ഭീകരൻ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് വീണിട്ടും ഭീകരനെതിരെ അർഷാദ് വെടിയുതിർത്തിരുന്നു. ഭീകരാക്രമണത്തിൽ അ‍ഞ്ച് സിആർപിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

അർഷാദ് ഖാന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ സീനിയർ പൊലീസ് സൂപ്രണ്ടൻഡ് ഹസീബ് മു​ഗളാണ് നാല് വയസുകാരനായ അർഷാദിന്റെ മകൻ ഉബാനേയും കെട്ടിപ്പിടിച്ച് കരച്ചിലടക്കാനാകാതെ ചടങ്ങിൽനിന്ന് പുറത്തേക്ക് പോയത്.