അസമില്‍ വെള്ളപ്പൊക്കത്തില്‍നിന്ന് കടുവ ഓടിക്കയറിയത് വീട്ടിലേക്ക്.

അസം: അസമില്‍ വെള്ളപ്പൊക്കത്തില്‍നിന്ന് കടുവ ഓടിക്കയറിയത് വീട്ടിലേക്ക്. കാസിരംഗയിലെ ഹര്‍മതി മേഖലയിലെ ഒരു വീടിനുള്ളിലെ കട്ടിലിലാണ് കടുവയെ കണ്ടത്.

ഭിത്തിയിലെ തുളയിലൂടെയാണ് അകത്ത് കിടക്കുന്ന കടുവയെ കാണാന്‍ സാധിക്കുന്നത്. അസമിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായാലുണ്ടായ കനത്തവെള്ളപ്പൊക്കത്തെ തുടര്‍ന്ന് കാസിരംഗ ദേശിയോദ്യാനത്തിലെ നിരവധി മൃഗങ്ങള്‍ ചത്തുപോയിരുന്നു. കാസിരംഗയുടെ 95 ശതമാനം ഭാഗവും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.