അസമില്‍ പ്രളയം കൂടുതല്‍ ശക്​തമാകുന്നു; 15 ലക്ഷം പേരെ ബാധിച്ചു

ഗുവാഹത്തി: അസമില്‍ പ്രളയം കൂടുതല്‍ ശക്​തമാകുന്നു. 25 ജില്ലകളിലും പ്രളയം ബാധിച്ചതോടെ ഏകദേശം 15 ലക്ഷം പേര്‍ ദുരിതത്തിലായി​. പ്രളയത്തെ തുടര്‍ന്ന്​ ഏഴ്​ പേര്‍ക്ക്​ ജീവന്‍ നഷ്​ടമായിട്ടുണ്ട്​. ബാര്‍പേട്ട ജില്ലയിലാണ്​ പ്രളയം കൂടുതല്‍ നാശം വിതച്ചത്​.

അടുത്ത 48 മണിക്കൂര്‍ കൂടി മഴ തുടരുമെന്ന കാലാവസ്ഥ പ്രവചനം അസമിനെ ആശങ്കയിലാക്കുന്നുണ്ട്​. 68 ദുരിതാശ്വാസ ക്യാമ്ബുകള്‍ സര്‍ക്കാര്‍ തുറന്നു​. ഏകദേശം 20,000 പേരാണ്​ നിലവില്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നത്​.

അസമിലെ 10 നദികള്‍ കരകവിഞ്ഞ്​ ഒഴുകുകയാണ്​. കാസിരംഗ നാഷണല്‍ പാര്‍ക്കിലെ 70 ശതമാനവും വെള്ളത്തിനടിയിലായി. ഏകദേശം 27,000 ഹെക്​ടര്‍ കൃഷിഭൂമിയും നശിച്ചു.