അവധിക്കാലം ആഘോഷമാക്കി വിദ്യാബാലന്‍; ചിത്രങ്ങള്‍ വൈറലാകുന്നു

അവധിക്കാലം ആഘോഷമാക്കി വിദ്യാബാലന്‍. ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലാണ് ഇത്തവണ വിദ്യയുടെ അവധിക്കാല ആഘോഷം. ആഘോഷത്തിന്റെ ചിത്രങ്ങള്‍ വിദ്യ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചു.

ഫ്‌ളോയിംഗ് പര്‍പ്പിള്‍ ലോ നെക്ക് ഗൗണ്‍ ധരിച്ചാണ് വിദ്യയുടെ ചിത്രങ്ങള്‍.ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി ബോളിവുഡ് താരങ്ങള്‍കൂടിയെത്തിയതോടെ ചിത്രങ്ങള്‍ വൈറലായി.