അഴിമതി ആരോപണം; ബ്രസീല്‍ മുന്‍ പ്രസിഡന്റ് അറസ്റ്റില്‍

ബ്രസീല്‍ മുന്‍ പ്രസിഡന്റ് മൈക്കിൾ ടെര്‍മന്‍ അറസ്റ്റില്‍. അഴിമതി ആരോപണത്തിന്റെ പേരിലാണ് അറസ്റ്റെന്നാണ് പ്രാഥമിക വിവരം. 2016 മുതല്‍ 2018 വരെ ബ്രസീലിന്റെ പ്രസിഡന്റ് ആയിരുന്നു.

ഓപ്പറേഷന്‍ കാര്‍വാഷ് എന്ന അഴിമതി അന്വേഷണത്തിലാണ് മൈക്കിൾ ടെര്‍മര്‍ അഴിമതി നടത്തിയെന്ന കണ്ടെത്തല്‍ ഉണ്ടായത്. ബ്രസീലിലെ ആദ്യ വനിതാ പ്രസിഡന്റ് ദില്‍മാ റൂസഫിനെ അഴിമതി ആരോപണത്തിന് പിന്നാലെ സെനറ്റ് പുറത്താക്കിയതിന് ശേഷം അധികാരത്തിലെത്തിയ ആളാണ് മൈക്കിൾ ടെര്‍മന്‍. പ്രസിഡന്റായി തുടരുന്ന സമയത്ത് അധികാര പദവി ദുര്‍വിനിയോഗം ചെയ്ത് അഴിമതി നടത്തിയെന്നാണ് ടെര്‍മന് എതിരായ കേസ്.

റിയോ ഡി ജെനീറോയിലെ അങ്ക്ര ന്യൂക്ലിയര്‍ പ്ലാന്റിലെ പദ്ധതിക്കായി അനുവദിച്ച തുക വകമാറ്റിയെന്ന് പ്രസിക്യൂഷന്‍ മൈക്കിൾ ടെര്‍മന് എതിരായി ആരോപണം ഉന്നയിച്ചു. എന്നാല്‍ ടെര്‍മര്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.