അള്ള് രാമേന്ദ്രന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ചിത്രം അള്ള് രാമേന്ദ്രന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ‘പോരാട്ട’ത്തിന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ഇതുവരെ കാണാത്ത മാസ് കഥാപാത്രമായാണ് എത്തുന്നത്

ചാന്ദ്‌നി ശ്രീധരന്‍, അപര്‍ണ ബാലമുരളി, കൃഷ്ണശങ്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍, ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് രചന. ഛായാഗ്രഹണം ജിംഷി ഖാലിദ്. സംഗീതം ഷാന്‍ റഹ്മാന്‍. എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്.ചിത്രം ഫെബ്രുവരി 1ന് പ്രദര്‍ശനത്തിന് എത്തും.