അറ്റകുറ്റപണികൾക്കിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു

തൃശൂർ: ആളൂരിൽ വൈദ്യുതി ലൈനിലെ അറ്റകുറ്റപണികൾക്കിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു.സേലം സ്വദേശി സുരേഷ് (32) ആണ് മരിച്ചത്. ഓഫ് ചെയ്തിരുന്നുവെങ്കിലും തൊട്ടടുത്ത ലൈനിലൽനിന്നു അനധികൃതമായി അടുത്ത വീട്ടിലേക്കു വലിച്ച വൈദ്യുത ലൈനിൽനിന്നു വൈദ്യുതി പ്രവഹിക്കുകയായിരുന്നുവെന്നാണു സൂചന.