അരുൺ ഗോപിയുടെ അടുത്ത ചിത്രത്തില്‍ നായകന്‍ പ്രണവ്

അരുൺ ഗോപി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകനായി എത്തുന്നത് പ്രണവ് മോഹൻലാൽ. സൂപ്പർഹിറ്റായ രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ജൂൺ ആദ്യം ആരംഭിച്ചേക്കും. സിനിമയുടെ തിരക്കഥയും അരുൺ തന്നെയാണ് രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ചിത്രം നിർമിക്കുന്നത് മുളകുപാടം ഫിലിംസ് ആണ്. അരുൺ ഗോപിയുടെ ആദ്യചിത്രം നിർമിച്ചതും ടോമിച്ചൻ മുളകുപാടമായിരുന്നു.

ജീത്തു ജോസഫിന്റെ അസോസിയേറ്റായി സിനിമയിൽ രണ്ടാംവരവ് അറിയിച്ച പ്രണവ് ആദ്യമായി നായകനായി എത്തിയ സിനിമയായിരുന്നു ആദി. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.