അരുണ്‍ ജെയ്റ്റ് ലി യുടെ ആരോഗ്യനിലയില്‍ പുരോഗതി

ഡല്‍ഹി: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ് ലിയുടെ ആരോഗ്യനിലയില്‍ പുരോഗതി. നില മെച്ചപ്പെട്ടതായും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.വെള്ളിയാഴ്ചയാണ് ജയ്റ്റ്ലിയെ ഡല്‍ഹി എയിംസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ള, ആരോഗ്യ വകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ധന്‍, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍, ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നഡ്ഡ, എല്‍ജെഡി തലവന്‍ ശരത് യാദവ് എന്നിവര്‍ ജെയ്റ്റ് ലിയെ കാണാനായി ആശുപത്രിയില്‍ എത്തി.