അരുണാചലില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

അരുണാചലില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്‍ കണ്ണൂര്‍ സ്വദേശി എന്‍ കെ ഷെരിന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

അഞ്ചരക്കണ്ടി കുഴിമ്ബാലോട് മെട്ടയിലെ വീട്ടിലെത്തിയാണ് കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചത്. ഷെരിന്റെ മാതാപിതാക്കള്‍, സഹോദരി, സഹോദരി ഭര്‍ത്താവ് എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍,അഞ്ചരക്കണ്ടി ഏരിയ സെക്രട്ടറി പി കെ ശബരീഷ് കുമാര്‍, പിണറായി ഏരിയ സെക്രട്ടറി കെ ശശിധരന്‍, അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്റ് ടി വി സീത തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.