അയോധ്യ വിഷയം: നാലു മാസത്തേക്ക് പ്രക്ഷോഭത്തിനില്ലെന്ന് വിഎച്ച്പി; ‘തെരഞ്ഞെടുപ്പ് പ്രചാരണമെന്ന് തെറ്റിദ്ധരിക്കപ്പെടും’

ന്യൂ​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​ത് വ​രെ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​നാ​യു​ള്ള സ​മ​രം നി​ര്‍​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്ന് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത്. അ​ടു​ത്ത നാ​ല് മാ​സ​ത്തേ​ക്ക് അ​യോ​ധ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു സ​മ​ര​പ​രി​പാ​ടി​ക​ളും ന​ട​ത്തി​ല്ലെ​ന്ന് വി​എ​ച്ച്‌പി അ​റി​യി​ച്ചു.

രാ​മ​ക്ഷേ​ത്ര വി​ഷ​യ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക്ക​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​തു​കൊ​ണ്ടാ​ണ് സ​മ​രം നി​ര്‍​ത്തി​വ​യ്ക്കു​ന്ന​തെ​ന്നും വി​എ​ച്ച്‌പി അ​ന്താ​രാ​ഷ്ട്ര വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ലോ​ക് കു​മാ​ര്‍ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് രാ​മ ക്ഷേ​ത്ര നി​ര്‍​മാ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​മ​രം തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ‍​യ​മാ​കു​മെ​ന്ന​തു കൊ​ണ്ടാ​ണ് തീ​രു​മാ​നം. അ​ടു​ത്ത നാ​ല് മാ​സ​ത്തേ​ക്ക് അ​യോ​ധ്യ വി​ഷ‍​യ​ത്തെ രാ​ഷ്ട്രീ​യ​ത്തി​ല്‍​നി​ന്നും മാ​റ്റി നി​ര്‍​ത്താ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു