അയോധ്യ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹി: അയോധ്യ തര്‍ക്കക്കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മധ്യസ്ഥചര്‍ച്ചയില്‍ ഫലമുണ്ടായില്ലെന്നു ചൂണ്ടിക്കാട്ടി ് കേസിലെ കക്ഷിയായ ഗോപാല്‍ സിങ് വിശാരദ് കഴിഞ്ഞദിവസം സുപ്രീംകോടതിയെ സമീപിച്ചതിനുപിന്നാലെയാണു ഹര്‍ജി ലിസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് മധ്യസ്ഥ സമിതിയെ രൂപീകരിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്. അയോധ്യയിലെ തര്‍ക്ക ഭൂമിയായ 2.77 ഏക്കര്‍ നിര്‍മ്മോഹി അഘാര, സുന്നി വഖഫ് ബോര്‍ഡ്, രാമ ജന്മഭൂമി ന്യാസ് എന്നിവര്‍ക്ക് തുല്യമായി വീതിക്കണമെന്ന 2010 ലെ അലഹബാദ് ഹൈക്കോടതി വിധി പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് കോടതി സമതിയെ നിയോഗിച്ചത്.

എഫ് എം ഖഫീലുള്ളയെ കൂടാതെ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു, യോഗാചാര്യന്‍ ശ്രീ ശ്രീ രവിശങ്കരാണ് സമിതി അംഗങ്ങള്‍. അയോധ്യ ഭൂമി തര്‍ക്ക വിഷയത്തില്‍ മൂന്നംഗ സമിതി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.