അയോഗ്യരാക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന് വിമതര്‍ക്ക് സ്പീക്കറുടെ മുന്നറിയിപ്പ്

ബെംഗളൂരു:  അയോഗ്യരാക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന് വിമതര്‍ക്ക് സ്പീക്കറുടെ മുന്നറിയിപ്പ്. വിശദീകരണം നല്‍കാന്‍ നാളെ 11 മണിക്ക്  ഹാജരാകണം. ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മുന്നറിയിപ്പ്. 

അതേസമയം  വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് സം​ബ​ന്ധി​ച്ച്‌ സ്പീ​ക്ക​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കാ​നാ​കി​ല്ലെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

വോ​ട്ടെ​ടു​പ്പ് വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​മ​ത പ​ക്ഷ​ത്തു​ള്ള സ്വ​ത​ന്ത്ര എം​എ​ല്‍​എ​മാ​രാ​യ ആ​ര്‍. ശ​ങ്ക​റും എ​ച്ച്‌. നാ​ഗേ​ഷും ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി​യു​ടെ നടപടി.

വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​നു​ള്ള ഗ​വ​ര്‍​ണ​റു​ടെ അ​ന്ത്യ​ശാ​സ​നം ര​ണ്ടു​ത​വ​ണ​യും നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ ത​ള്ളി​യി​രു​ന്നു. ഇ​തി​നി​ടെ സം​സ്ഥാ​ന​ത്തെ രാ​ഷ്ട്രീ​യ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്‌ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു ഗ​വ​ര്‍​ണ​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ക​യും ചെ​യ്തു.