അമ്മയെ മര്‍ദ്ധിക്കുന്നത് തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തി

തിരുനല്‍വേലി; ഏഴുവയസുകാരിയെ അച്ഛന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. അമ്മയെ തല്ലുന്നത് തടയാന്‍ ശ്രമിക്കവെയാണ് കുട്ടിയെ മര്ദ്ദിച്ച് കൊലപ്പെടുത്തിയത്.കുട്ടിയുടെ അച്ഛന്‍ കൈലാസിനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ജോലി കഴിഞ്ഞു മദ്യലഹരിയില്‍ വീട്ടിലെത്തിയ കൈലാസും ഭാര്യയും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ മര്‍ദ്ദിച്ചു. ഇതുകണ്ട കുട്ടി അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ക്ഷുഭിതനായ ഇയാള്‍ കുട്ടിയെ മര്‍ദ്ദിക്കുകയും നിലത്തേക്ക് എറിയുകയും ചെയ്തു. അബോധാവസ്ഥയിലായ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീടിനുമുകളില്‍ നിന്ന് വീണാണ് കുട്ടി മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച ദമ്പതികള്‍ കുട്ടിയുടെ സംസ്കാര ചടങ്ങുകള്‍ ധൃതിയില്‍ നടത്തി. എന്നാല്‍ കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയ പോലീസ് ബന്ധുക്കളെയും നാട്ടുകാരെയും സമീപിച്ചപ്പോഴാണ് വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് കൊലപാതകക്കുറ്റം ചുമത്തി പിതാവിനെയും കൊലപാതകം മറച്ചുവെയ്ക്കാന്‍ ശ്രമിച്ചതിന് അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.