അമ്പത്തിമൂന്ന് വർഷത്തെ കൊറോള ചരിത്രം

നീലൻ

റെക്കോർഡുകളുടെ തമ്പുരാൻ ആയ ടൊയോട്ട കൊറോള എന്ന കാറിനെ പറ്റി അറിയാൻ ചില രസകരമായ വസ്തുതകൾ.

1966 ൽ പുറത്തിറങ്ങിയ ആദ്യ തലമുറ കൊറോള മുതൽ ഇന്നുവരെ 4.41 കോടി കാറുകൾ ലോകമെമ്പാടും വിറ്റിട്ടുണ്ട്. ലോകത്ത് ഇത്രയേറെ വിറ്റു പോയിട്ടുള്ള മറ്റൊരു കാർ മോഡൽ ഇല്ല തന്നെ പറയാം.

കുറച്ചു കൗതുക കണക്കുകൾ

വിറ്റുപോയ ടൊയോട്ട കൊറോള കാറുകൾ നിര നിരയാക്കി വെച്ചാൽ ഏകദേശം 5 തവണ ഭൂമിയെ ചുറ്റി വരിയാനുള്ള നീളം ഉണ്ടാകും.

ടൊയോട്ടയുടെ വിൽക്കപ്പെടുന്ന 5 കാറിൽ ഒരുഎണ്ണം കൊറോള ആയിരിക്കും.
അതായത് ഏകദേശം 15 സെക്കൻഡിൽ ഒരെണ്ണം വീതം വിറ്റുപോകുന്നുണ്ട്(2015 ലെ കണക്ക് പ്രകാരം 229 പ്രവൃത്തി ദിവസങ്ങളിൽ എടുത്ത കണക്കനുസരിച്ച് ). ഏകദേശം 5,850 എണ്ണം ഒരു ദിവസം എന്ന തോതിൽ

150 ഓളം രാജ്യങ്ങളിൽ കൊറോളയുടെ സാന്നിദ്ധ്യം ഉണ്ട്. 13 രാജ്യങ്ങളിലായി 16 നിർമാണ ശാലകൾ ഉണ്ട്.
ഇതുവരെയായി ജപ്പാനിൽ 2.6 കോടിയും മറ്റുള്ള സ്ഥലങ്ങളിൽ 1.8 കോടിയും എണ്ണം നിർമിച്ചു.

എല്ലാ കൊറോളയും കൂടി സഞ്ചരിച്ച ദൂരം കൂട്ടിയാൽ അത് ഭൂമിയിൽ നിന്നും സൂര്യനെയും തിരിച്ചും 5 തവണ സഞ്ചരിച്ചതിൽ കൂടുതൽ വരും.