അമേരിക്കയിലെ ബ്രിട്ടീഷ് അംബാസിഡർ കിം ഡറോച്ച് രാജിവച്ചു

വാഷിങ്ടന്‍ : അമേരിക്കയിലെ ബ്രിട്ടീഷ് അംബാസിഡർ കിം ഡറോച്ച് രാജിവച്ചു. തന്റെ ജോലി ആഗ്രഹിക്കുന്നത് പോലെ ചെയ്യുക അസാധ്യമായിരിക്കുന്നു എന്ന് കിം ഡറോച്ച് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് കഴിവുകെട്ടവനാണെന്ന് അഭിസംബോധന ചെയ്തുള്ള കിം ഡറോച്ചിന്റെ ഇ-മെയില്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനെ തുടർന്ന് ബ്രിട്ടീഷ് അംബാസിഡറെ മണ്ടന്‍ എന്ന് വിളിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് എതിരെയും ട്രംപ് വിമര്‍ശനമുന്നയിച്ചു. മേ സ്ഥാനമൊഴിയുന്നതാണ് നല്ലതെന്നും ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ അവര്‍ കൈകാര്യം ചെയ്തു വഷളാക്കിയെന്നും ട്രംപ് കുറ്റപ്പെടുത്തി.

ട്രംപിന്റെ ട്വീറ്റിന്റെ പൂർണ്ണ രൂപം ചുവടെ ;