അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ല;ഹിലരി ക്ലിന്റണ്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് വെളിപ്പെടുത്തി ഹിലരി ക്ലിന്റണ്‍. അമേരിക്കയിലെ ആദ്യ വനിത പ്രസിഡന്റായേക്കുമെന്നുള്ള പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ടാണ് 2016ല്‍ ഹിലരി ക്ലിന്റ്ണ്‍ ഡൊണള്‍ഡ് ട്രംപിനോട് അടിയറവ് പറഞ്ഞത്. മത്സരത്തിനില്ലെങ്കിലും പൊതു രംഗത്ത് സജീവമായുണ്ടാകുമെന്നാണ് ഹിലരി അറിയിച്ചിരിക്കുന്നത്.2020ല്‍ രണ്ടാം മത്സരത്തിന് ഹിലരി ഇറങ്ങുമോ എന്ന ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ മറുപടിയായിരിക്കുന്നത്. ഇനിയൊരങ്കത്തിന് താനുണ്ടാവില്ല. പക്ഷെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് താന്‍ ശക്തമായി തന്നെ ഉണ്ടാകും. തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്‌ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് താന്‍ മറുപടി നല്‍കിയതായും ഹിലരി വ്യക്തമാക്കി. യു.എസ് ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി കൂടിയായിരുന്ന ഹിലരി ക്ലിന്റണ്‍.