അമൂല്യവജ്രം ലണ്ടനില്‍ വില്‍പ്പനയ്ക്ക്

ലണ്ടന്‍: ലോകത്തിലെ ഏറ്റവും അമൂല്യവജ്രം ലണ്ടനില്‍ വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. ബോട്‌സ്വാനയിലെ ഖനിയില്‍നിന്ന് കുഴിച്ചെടുത്ത വജ്രമാണിത്. 102.34 കാരറ്റ് ശുദ്ധിയുള്ള വജ്രത്തിന് ഏകദേശം 212 കോടി രൂപയാണ്‌ (3.3 കോടി ഡോളര്‍) വില പ്രതീക്ഷിക്കുന്നത്‌. ഏറ്റവും അമൂല്യമായതും ശുദ്ധിയുള്ളതുമായ വെളുത്ത വജ്രക്കല്ലാണിതെന്നു സൗത്ത്ബീസ് അഭിപ്രായപ്പെട്ടു.

സൗത്ത്ബീസിന്റെ ലണ്ടനിലെ ഷോറൂമില്‍ വജ്രം പ്രദര്‍ശിപ്പിച്ചിരുന്നു.ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സൗത്ത്ബീസ് ഗ്രൂപ്പാണു ലേലത്തിന്റെ സംഘാടകര്‍.
2017ല്‍ ഹോങ്കോംഗില്‍ ‘പിങ്ക് സ്റ്റാര്‍’ എന്ന വജ്രമാണ് ഏറ്റവും ഉയര്‍ന്ന വിലയില്‍ ലേലത്തില്‍ വിറ്റത്. 71 മില്യണ്‍ ഡോളറിനാണ് വജ്രം വിറ്റത്.