അമിത അളവില്‍ കഞ്ചാവ് നല്‍കിയാണ് അര്‍ജുനെ അക്രമിച്ചത് : പ്രതികളുടെ മൊഴി രേഖപ്പെടുത്തി

കൊച്ചി: അമിത അളവില്‍ കഞ്ചാവ് നല്‍കിയാണ് അര്‍ജുനെ അക്രമിച്ചത് : പ്രതികളുടെ മൊഴി രേഖപ്പെടുത്തി അമിത അളവില്‍ കഞ്ചാവ് നല്‍കിയാണ് അര്‍ജുനെ അക്രമിച്ചതിന്നു പ്രതികളുടെ മൊഴി. അർജുനെ മര്‍ദിച്ച്‌ കൊലപ്പെടുത്തി ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയ കേസില്‍ പ്രതികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

അര്‍ജുനെ അക്രമിക്കുന്നതിന് മുന്‍പ് അമിതമായ അളവില്‍ കഞ്ചാവ് നല്‍കിയിരുന്നു അതിനാൽ അര്‍ജുന് പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു. പ്രതികളിലൊരാളായ നിബിന്റെ സഹോദരന്‍ ബൈക്കപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെടുത്തിയായിരുന്നു അര്‍ജുനെ കൊലപ്പെടുത്തിയത്. മരത്തടികൊണ്ട് തലക്കടിച്ച്‌ ബോധംകെടുത്തിയ ശേഷമാണ് ക്രൂര മര്‍ദനം നടത്തിയത് മരണത്തെ തുടർന്ന് അര്‍ജുനെ ചതുപ്പില്‍ ചവിട്ടി താഴ്ക്കുകയായിരുന്നു.

അര്‍ജുനെ കൊല്ലാനായി നിബിന്‍ ഒരു വര്‍ഷം മുന്‍പേ തീരുമാനിച്ചിരുന്നതായി പോലീസിനോട് പറഞ്ഞു. മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. പ്രതികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വിതരണത്തിന് എറണാകുളത്ത് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണെന്നും പൊലീസിന് ആവെശനത്തിൽ മനസിലായി