അഭിനന്ദനെ പരിഹസിക്കുന്ന പരസ്യവുമായി പാക് ടെലിവിഷന്‍;വിവാദം

ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിക്കുന്ന പരസ്യവുമായി പാക് ടെലിവിഷന്‍. ജൂണ്‍ 16 ന് നടക്കുന്ന ഇന്ത്യ പാക് മത്സരത്തിന് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ജാസ്സ് ടിവിയാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്.

അഭിനന്ദന്‍ വര്‍ധമാനെ പാക് സൈനിക ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിന് സമാനമാണ് പരസ്യം. ഫെബ്രുവരി 27 ന് പാകിസ്താന്റെ എഫ് 16 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയപ്പോള്‍ തുരത്താന്‍ നിയോഗിക്കപ്പെട്ട വ്യോമസംഘത്തിലുണ്ടായിരുന്ന സൈനികനാണ്‌ അഭിനന്ദന്‍.