അഭയാര്‍ഥികളെ മെക്സിക്കോ തടഞ്ഞില്ലെങ്കില്‍ അതിര്‍ത്തി അടയ്ക്കും; ഭീഷണിയുമായി ട്രംപ്

വാഷിംഗ്ടണ്‍: അഭയാര്‍ഥികളെ മെക്സിക്കോ തടയാത്ത പക്ഷം അതിര്‍ത്തി അടയ്ക്കുമെന്ന ഭീഷണിയുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്ത്.

അമേരിക്കയിലേക്ക് കുടിയേറുന്നതിന് ഇരുപതിനായിരത്തോളം വരുന്ന അഭയാര്‍ഥികള്‍ അതിര്‍ത്തിയില്‍ തയ്യാറായി നില്‍ക്കുകയാണെന്നും ഇവരെ തടയുവാന്‍ മെക്സിക്കോ തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

മെക്സിക്കോ അഭയാര്‍ഥികളെ തടഞ്ഞില്ലെങ്കില്‍ തങ്ങള്‍ക്ക് അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈനികരെ അയക്കേണ്ടി വരും. അതിര്‍ത്തി അടയ്ക്കും ട്രംപ് വ്യക്തമാക്കി.

അതേസമയം, അതിര്‍ത്തി അടച്ചാല്‍ കോടിക്കണക്കിനു ഡോളര്‍ വരുന്ന യുഎസ്-മെക്സിക്കോ വ്യാപാരം നിലയ്ക്കുന്നതാണ്. ഇരുരാജ്യക്കാര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും പോകാനും കഴിയാതാവും.