അബ്ദുള്ളക്കുട്ടിയെ സ്വാഗതം ചെയ്ത് രാജീവ് ചന്ദ്രശേഖർ

എ. പി. അബ്ദുള്ളക്കുട്ടിയെ സ്വാഗതം ചെയ്തു ബി. ജെ. പി. രാജ്യസഭാംഗം കൂടിയായ രാജീവ് ചന്ദ്രശേഖർ. ട്വിറ്ററിലാണ് പഴയ എം. പി.യും എം. എൽ. എ.യും സുഹൃത്തുമായ അബ്ദുള്ളക്കുട്ടിക്ക് ബി ജെ പി യിലേക്ക് സ്വാഗതം എന്നാണ് രാജീവ് കുറിച്ചത്. ഇന്ത്യയെയും കേരളത്തെയും സേവിക്കുന്നതിൽ തിളങ്ങട്ടെ എന്നും അദ്ദേഹം ആശംസിചു.

അബ്ദുള്ളക്കുട്ടിയോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഒപ്പം ചേർത്തിട്ടുണ്ട്. ബി ജെ പി യുടെ ഷാൾ അണിഞ്ഞ അബ്ദുള്ളക്കുട്ടിയാണ് ചിത്രത്തിലുള്ളത്. ജുപിറ്റർ ക്യാപിറ്റൽ പ്രൈവറ് ലിമിറ്റഡ് എന്ന കമ്പനിയുടെ സ്ഥാപകനും ചെയർ മാനും ആണ് രാജീവ്. പ്രമുഖ മാധ്യമങ്ങളിൽ വൻതോതിൽ ഷെയർ ഉള്ള സ്ഥാപനമാണ് ജുപിറ്റർ ക്യാപിറ്റൽ.