അഫ്ഗാനില്‍ പൊലീസ് ആസ്ഥാനത്ത്‌ ബോം​ബ് സ്ഫോ​ട​നം; 13 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ള്‍: വ​ട​ക്ക​ന്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ പൊലീസ് ആ​സ്ഥാ​ന​ത്തി​നു നേ​രെ​യു​ണ്ടാ​യ താ​ലി​ബാ​ന്‍ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ല്‍ 13 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ബാ​ഗ്‌​ലാ​ന്‍ പ്ര​വി​ശ്യ​യി​ലെ പു​ല്‍ ഇ ​ഖു​മ​രി​യി​ല്‍ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​റ​ച്ച ക​വ​ചി​ത വാ​ഹ​നം പൊലീസ് ആ​സ്ഥാ​ന​ത്തി​നു മു​ന്നി​ലെ ക​വാ​ട​ത്തി​ലേ​ക്ക് ചാ​വേ​ര്‍ ഓ​ടി​ച്ചു​ക​യ​റ്റി​യ​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷം ആ​രം​ഭി​ച്ച​ത്. സ്ഫോ​ട​ന​ത്തി​നു പി​ന്നാ​ലെ താ​ലി​ബാ​ന്‍ ഭീ​ക​ര​ര്‍ പൊലീസ് ആ​സ്ഥാ​ന​ത്തേ​ക്ക് ഇ​ര​ച്ചു​ക​യ​റി.  പൊലീ​സി​നു നേ​ര്‍​ക്ക് വെ​ടി​യു​തി​ര്‍​ത്തു. പൊലീസും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ല്‍ എ​ട്ട് താ​ലി​ബാ​ന്‍ ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടു.