അപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കാന്‍‍ ഐഎംഎയുടെ പദ്ധതി; ട്രോമാ റെസ്ക്യൂ ഇനിഷ്യേറ്റീവിനെപ്പറ്റി അറിയാം, വീഡിയോ

തിരുവനന്തപുരം:  അപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കാന്‍‍ സമഗ്ര ട്രോമാകെയര്‍ സംവിധാനവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. പൊലീസ് , എല്ലാസൗകര്യങ്ങളുമുള്ള ആംബുലന്‍സ്, ആശുപത്രികള്‍ എന്നിവയെ ഒരുശൃംഖലയ്ക്ക് കീഴില്‍ കൊണ്ടുവരുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്‌.

അപടകടങ്ങളില്‍പ്പെടുന്നവരുടെ ആദ്യ ഏതാനും മിനിറ്റുകളാണ് ഏറ്റവും നിര്‍ണായകം. എത്രയും വേഗം തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടത്. അതാണ് ട്രോമാ റെസ്ക്യൂ ഇനിഷ്യേറ്റീവ് തിരുവനന്തപുരം എന്ന പദ്ധതിയുടെ ലക്ഷ്യം. റോഡപകടമുണ്ടാകുമ്പോള്‍ 9188100100 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ട്രോമാ റെസ്ക്യൂ ഇനിഷ്യേറ്റീവ് സേവനം ലഭ്യമാകും.

ഫോണ്‍ കോളില്‍ സംഭവിക്കുന്നത്:

1.അപകടസ്ഥലത്ത് നിന്നും 9188-100-100 എന്ന നമ്പറിലേക്ക് വിളി എത്തുന്നു.


2.കണ്‍ട്രോള്‍ റൂം- വിളി എത്തുന്നത് തിരുവനന്തപുരം പൊലീസ് കണ്‍ട്രോള്‍ റൂമില്‍. സ്ഥലം ചോദിച്ചറിഞ്ഞ് എറ്റവുമടുത്തുള്ള ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ട്രൈ ആപ്പിലേക്ക് സന്ദേശം നല്‍കും.


3.ആംബുലന്‍സ്-ആംബുലന്‍സ് ഡ്രൈവറുടെ മൊബൈലില്‍ ഏറ്റവുമടുത്തുള്ള ആശുപത്രിയിലേക്കുള്ള വഴിയും തെളിയും.


4.ട്രാക്കിങ്-ആംബുലന്‍സിന്റെ സഞ്ചാരം തത്സമയം കണ്‍ട്രോള്‍ റൂമില്‍ ട്രാക്ക് ചെയ്യും.


5.ആശുപത്രി-ഓരോ ആശുപത്രിയിലുമുള്ള അത്യാഹിത വിഭാഗത്തിലെ ചികിത്സാ സൗകര്യങ്ങള്‍ തത്സമയം മാപ്പിലറിയാം.

6. നോഡല്‍ ഓഫീസര്‍-എല്ലാ ആശുപത്രികളിലും പദ്ധതിക്ക് പ്രത്യേകം നോഡല്‍ ഓഫീസര്‍. ആംബുലന്‍സ് യാത്ര തുടങ്ങുമ്പോള്‍ നോഡല്‍ ഓഫീസര്‍ക്ക് അറിയിപ്പെത്തുകയും ആശുപത്രിയില്‍ സൗകര്യമൊരുക്കുകയും ചെയ്യും
h