അന്‍വറിന് സമനില തെറ്റി, ആരോപണം ഉന്നയിക്കുമ്പോള്‍ രാഷ്ട്രീയ മര്യാദ കാണിക്കണം: ബെന്നി ബെഹനാന്‍

എറണാകുളം: പി.വി അന്‍വറിന് സമനില തെറ്റിയെന്ന് ബെന്നി ബെഹനാന്‍. മുസ്‌ലിം ലീഗ് -എസ്.ഡി.പി.ഐ കൂടിക്കാഴ്ചയോടുള്ള അന്‍വറിന്റെ പ്രതികരണത്തെ തുടര്‍ന്നാണ് ബെന്നി ബെഹനാന്‍ വിമര്‍ശവുമായി രംഗത്തെത്തിയത്. ആരോപണം ഉന്നയിക്കുമ്പോള്‍ രാഷ്ട്രീയ മര്യാദ കാണിക്കണമെന്നും ബെന്നി എറണാകുളത്ത് പറഞ്ഞു.

യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെയാണ് മുസ്ലിം ലീഗ് നേതാക്കൾ എസ്.ഡി.പി.ഐ നേതൃത്വവുമായി ചർച്ച നടത്തിയതെന്ന് പി.വി.അൻവർ എം.എൽ.എ പറഞ്ഞിരുന്നു.  യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനും ചർച്ചക്കെത്തിയിരുന്നു. ആർ.എസ്.എസുമായും ചർച്ച നടത്തിയിട്ടുണ്ട്. ലീഗിന്റെ വർഗീയ മുഖമാണ് ചർച്ചയിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം മലപ്പുറം കോട്ടക്കലിൽ പറഞ്ഞു.