അന്‍വര്‍ ശ്രമിക്കുന്നത് വിവാദമുണ്ടാക്കാന്‍; എസ്ഡിപിഐയുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന്‌ ഇ.ടി, ‘പൊന്നാനിയില്‍ പരാജയഭീതിയില്ല’

മലപ്പുറം: എസ്ഡിപിഐയുമായി രാഷ്ട്രീയചര്‍ച്ച നടന്നില്ലെന്നും പൊന്നാനിയില്‍ പരാജയഭീതിയില്ലെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍. വിവാദമുണ്ടാക്കാനാണ് പി.വി.അന്‍വര്‍ ശ്രമിക്കുന്നതെന്നും ഇ.ടി. തിരൂരില്‍ പറഞ്ഞു.

അതേസമയം യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെയാണ് മുസ്ലിം ലീഗ് നേതാക്കൾ എസ്.ഡി.പി.ഐ നേതൃത്വവുമായി ചർച്ച നടത്തിയതെന്ന് പി.വി.അൻവർ എം.എൽ.എ. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനും ചർച്ചക്കെത്തിയിരുന്നു. ആർ.എസ്.എസുമായും ചർച്ച നടത്തിയിട്ടുണ്ട്. ലീഗിന്റെ വർഗീയ മുഖമാണ് ചർച്ചയിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം മലപ്പുറം കോട്ടക്കലിൽ പറഞ്ഞു.