അന്വേഷണത്തിൽ വീഴ്ച; സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി. അന്വേഷണത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. കേസ് രജിസ്റ്റർ ചെയ്യാതെ കൂടുതൽ പ്രതികൾ ഉണ്ടെന്ന് എങ്ങനെ പറയുമെന്ന് ഹൈക്കോടതി ചോദിച്ചു. 

അഫ്സൽ, ഫൈസൽ എന്നിവർ കൂടി കേസിൽ പ്രതികളാണെന്ന് ഡിആർഐ അറിയിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഇതുവരെ  അപേക്ഷ നൽകിയിട്ടില്ല.

പ്രതികളെ ചോദ്യം ചെയ്യാതെ എങ്ങനെ അന്വേഷണം മുന്നോട്ട് പോകുമെന്നും ഹൈക്കോടതി ആരാഞ്ഞു. പ്രതികളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യാതിരുന്നത് എന്ത് കൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു.