അനുഷ്‌ക ചിത്രം പാരിയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

അനുഷ്‌ക ശര്‍മ്മ പ്രധാനവേഷത്തിലെത്തുന്ന ഹൊറര്‍ ചിത്രം പാരിയുടെ പുതിയ പോസ്റ്റര്‍ പുറത്ത്. നവാഗതനായ പ്രോസീത് റോയി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് അനുഷ്‌ക ശര്‍മ്മ തന്നെയാണ്.

വിദ്യാ ബാലന്‍ നായികയായ കഹാനിയിലൂടെ ശ്രദ്ധിക്കപ്പെട്ട ബംഗാളി നടന്‍ പരംബ്രത ചാറ്റര്‍ജിയാണ് ചിത്രത്തിലെ നായകന്‍. മാര്‍ച്ച് രണ്ടിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

അനുഷ്‌കയുടെ പേടിപ്പിക്കുന്ന രൂപവും പിന്തുടരുന്ന നോട്ടവും അത്ര പെട്ടെന്ന് മറക്കാവുന്ന ഒന്നല്ല. പാരി ഒരു മുത്തശ്ശിക്കഥയല്ല എന്ന ടാഗ് ലൈനോടുകൂടിയാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് ടീസര്‍.