അനുമതിപത്രമില്ലാതെ മക്കയിലെത്തിയവരെ തിരിച്ചയച്ചു

മക്ക:അനുമതിപത്രമില്ലാതെ മക്കയിലെത്തിയവരെ സുരക്ഷാ ഉദ്യോഗസ്‌ഥർ തിരിച്ചയച്ചു.ജൂൺ 28 മുതൽ ജൂലൈ ആറു വരെയുള്ള ദിവസങ്ങളിൽ ഇവിടെയെത്തിയ 76000 പേരെയാണ് ചെക്ക് പോസ്റ്റുകളിൽ നിന്ന് സുരക്ഷാ ഉദ്ജ്യോഗസ്‌ഥർ മടക്കി അയച്ചത്.ഹജ്ജ് സീസൺ ആരംഭിച്ചതിനെ തുടർന്ന് സൗദിയിൽ ജോലി ചെയ്യുന്ന വിദേശീയർക്ക് മക്കയിലേക്കുള്ള പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.