അനാഥാലയങ്ങളിലും,അഗതി മന്ദിരങ്ങളിലും വിജിലൻസിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം:സംസ്‌ഥാനത്തെ അഗതി മന്ദിരങ്ങളിലും,അനാഥാലയങ്ങളിലും വിജിലൻസിന്റെ മിന്നൽ പരിശോധന .അന്തേവാസികളോട് ജീവനക്കാർ നിരുത്തരവാദപരമായും,ക്രൂരമായും പെരുമാറുന്നുവെന്ന് വിജിലൻസ് ഡയറക്ടർ അനിൽകാന്ത് ഐപി എസിന് ലഭിച്ച രഹസ്യ പരാതിയെ തുടർന്നാണ് സംസഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് രാവിലെ എട്ട് മണി മുതൽ വിജിലൻസ് സംഘം പരിശോധന നടത്തുന്നത്.

ആദ്യമായാണ് സംസ്‌ഥാനത്തു സർക്കാർ അഗതി മന്ദിരങ്ങളിൽ ഇത്തരത്തിലുള്ള പരിശോധന നടത്തുന്നത്.മഹിളാമന്ദിരങ്ങൾ,ചിൽഡ്രൻസ് ഹോം,ആഫ്റ്റർ കെയർ ഹോം,ഒബ്സെർവഷൻ കെയർ ഹോം,മഹിളാമന്ദിരങ്ങൾ,ആശ ഭവൻ,സ്പെഷ്യൽ ഹോം,പ്രതീക്ഷ ഭവൻ തുടങ്ങിയ സ്‌ഥാപനങ്ങളിലാണ് ഇന്ന് പരിശോധന നടത്തുന്നത്.

അന്തേവാസികളെ മാനസികമായി പീഡിപ്പിക്കുന്നതും,വൃത്തിഹീനമായ സാഹചര്യങ്ങളിൽ പാർപ്പിക്കുന്നതും ,അന്തേവാസികൾക്ക് അനുവദിച്ച തുക മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും സംബന്ധിച്ചു ലഭിച്ച പരാതികളും അന്വേഷണ സംഘം പരിശോധിക്കും.വിജിലൻസ് ഇൻസ്‌പെക്ടർ ജനറൽ വെങ്കിടേഷ് ഐപിഎസ് ,വിജിലൻസ് ഇന്റലിജൻസ് പോലീസ് സൂപ്രണ്ട് ഈ.എസ് ബിജുമോൻ തുടങ്ങിയവരാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്.