അനധികൃത സ്വത്ത് സമ്പാദനക്കേസ്‌: കെ.ബാബു വിചാരണ നേരിടണം

എറണാകുളം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ.ബാബു വിചാരണ നേരിടണം. ബാബു നല്‍കിയ വിടുതല്‍ ഹര്‍ജി മുവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. അനധികൃത സ്വത്തില്ലെങ്കില്‍ വിചാരണയിലൂടെ പ്രതിക്ക് തെളിയിക്കാമെന്നും കോടതി വ്യക്തമാക്കി.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ബാബുവിന്റെ ബെനാമികളെന്ന നിലയിൽ വിജിലൻസ് ചൂണ്ടിക്കാട്ടിയ റോയൽ ബേക്കറി ഉടമ മോഹനൻ, ബാബു റാം എന്നിവരെ കേസിൽനിന്നു വിജിലൻസ് ഒഴിവാക്കിയിരുന്നു. 2001 ജൂലൈ 1 മുതൽ 2016 മേയ് 3 വരെയുള്ള കാലയളവിലെ സ്വത്തു വിവരങ്ങളാണു വിജിലൻസ് അന്വേഷിച്ചത്.