അനധികൃത നിര്‍മാണം:കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സബ് കളക്ടറുടെ റിപ്പോർട്ട് എജിക്ക്

കൊച്ചി: മൂന്നാര്‍ പഞ്ചായത്തിന്‍റെ ഭൂമി കയ്യേറ്റത്തിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട്  ദേവികുളം സബ് കളക്ടർ രേണു രാജിന്റെ റിപ്പോര്‍ട്ട് എജിയുടെ ഓഫീസിന് കൈമാറി. റിപ്പോര്‍ട്ടില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയ്ക്കെതിരെയും പരാമര്‍ശമുണ്ട്. അനധികൃത നിർമാണം തുടർന്നത് എംഎല്‍എയുടെ സാന്നിധ്യത്തിലെന്ന് റിപ്പോർട്ടില്‍ പറയുന്നു .

സബ്കളക്ടർക്ക് എതിരായ വ്യക്തിപരമായ പരാമർശം റിപ്പോർട്ടിലില്ല. റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ മൂന്നാറിൽ നിർമാണം പാടില്ലെന്നും നിയമവിരുദ്ധമായ നിർ‍മാണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും 2010ല്‍ ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഈ പശ്ചാത്തലത്തിലാണ് സബ് കളക്ടർ റിപ്പോർട്ട് നൽകുന്നത്.