മുംബൈ: അനധികൃതമായി വാഹനം പാർക്ക് ചെയ്ത മുംബൈ മേയര്‍ക്ക് പിഴ ചുമത്തി. നോ പാര്‍ക്കിങ് മേഖലയില്‍ വാഹനം നിര്‍ത്തിയതിനാണ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ വിശ്വനാഥ് മഹദേശ്വര്‍ക്ക് ട്രാഫിക് പോലീസ് പിഴ ചുമത്തിയത്.

മേയർ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനമാണ് അനുവദനീയമല്ലാത്ത സ്ഥലത്ത് പാർക്ക് ചെയ്‌തത്‌.നഗരത്തിലെ ഇടുങ്ങിയതും തിരക്കേറിയതുമായ പ്രദേശത്തുള്ള നോ പാര്‍ക്കിങ് ബോര്‍ഡിന് താഴെ വാഹനം നിര്‍ത്തിയി ട്ടു പുറത്തു പോയതിനെ തുടർന്നാണ് പിഴ ചുമത്തിയത് ട്രാഫിക് നിയമലംഘനത്തെ കുറിച്ച്‌ ഗൗരവമായി മനസ്സിലാക്കണമെന്ന് ട്രാഫിക് പോലീസ് നല്‍കിയ ചലാനില്‍ പറഞ്ഞിട്ടുണ്ട്.

നോ പാർക്കിങ്ങിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചതിനു പുറകെ ആണ് സംഭവം.