അധ്യക്ഷ സ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറണം; രാഹുലിന്റെ വസതിയ്ക്കുമുന്നില്‍ യൂ​ത്ത്കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു നി​ന്ന് രാ​ജി വ​യ്ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി പിന്മാറണമെന്നാവശ്യപ്പെട്ട്‌ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ. ഡ​ല്‍​ഹി​യി​ലു​ള്ള രാ​ഹു​ലി​ന്‍റെ വ​സ​തി​ക്കു പു​റ​ത്താ​ണ് ഇ​ക്കാ​ര്യ​മാ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ല്‍ അ​നു​കൂ​ലി​ക​ള്‍ ധ​ര്‍​ണ ന​ട​ത്തി​യ​ത്.

അതേസമയം പാർട്ടി അധ്യക്ഷ സ്ഥാനത്തു തുടരണമെന്ന് രാഹുൽ ഗാന്ധിയോട്  കോൺഗ്രസ്‌ എം.പിമാർ. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന പാര്‍ലമെന്ററി പാർട്ടി യോഗത്തിലാണ് എം.പിമാർ നേരിട്ട് രാഹുലിനോട് ഈ ആവശ്യം ഉന്നയിച്ചത്.

അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാട് രാഹുൽ ഗാന്ധി യോഗത്തിൽ ആവർത്തിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് തോൽ‌വിയിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും പാർട്ടിയുടെ പ്രതിസന്ധി ഘട്ടത്തിൽ രാഹുലിന്റെ നേതൃത്വം ആവശ്യമാണെന്നും എം.പി മാർ യോഗത്തിൽ പറഞ്ഞു.