അധിര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ്

ന്യുഡല്‍ഹി: കോണ്‍ഗ്രസിന്റെ ലോക്‌സഭാകക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ തിരഞ്ഞെടുത്തു. പശ്ചിമബംഗാളിലെ ബഹറാംപൂര്‍ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എം.പിയാണ് ഇദ്ദേഹം. 


നേതൃസ്ഥാനം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനെതുടര്‍ന്നാണ് അധിര്‍ രഞ്ജന്‍ ചൗധരിയെ തിരഞ്ഞെടുത്തതായി സോണിയഗാന്ധി അറിയിച്ചത്.


മുന്‍ പി.സി.സി പ്രസിഡന്റായിരുന്ന അദ്ദേഹം രണ്ടാം യു.പി.എ സര്‍ക്കാരില്‍ റെയില്‍വേ സഹമന്ത്രിയായിരുന്നു. രാഹുല്‍ ഗാന്ധിതന്നെ നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരേ പടനയിക്കാന്‍ ലോക്‌സഭയിലുണ്ടാകണമെന്നുതന്നെയായിരുന്നു മുതിര്‍ന്ന നേതാക്കളുടെയും കോണ്‍ഗ്രസ് എം.പി മാരുടെയും ആവശ്യം. ഇത് രാഹുല്‍ നിരസിച്ചതോടെയാണ് ലോക്‌സഭാ നേതാവായി അധറിനെ തിരഞ്ഞെടുത്തത്. ഇത് സംബന്ധിച്ച്‌ ലോക്‌സഭയില്‍ കത്തു നല്‍കുകയും ചെയ്തിട്ടുണ്ട്.