അധികസീറ്റ് എപ്പോള്‍ ചോദിക്കണമെന്ന് പാര്‍ട്ടിക്കറിയാം, മറ്റ് പാര്‍ട്ടികളെപ്പോലെയല്ല ലീഗ്: കെ.പി.എ.മജീദ്

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമത് ഒരു സീറ്റ് കൂടി ചോദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്.  അധികസീറ്റ് എപ്പോള്‍ ചോദിക്കണമെന്ന് ലീഗിനറിയാം. മറ്റ് പാര്‍ട്ടികളെപ്പോലെയല്ല ലീഗെന്നും കെ.പി.എ.മജീദ് പറഞ്ഞു.

മൂന്നു ലോക്സഭാ സീറ്റുകള്‍ ആവശ്യപ്പെടാന്‍ മുസ്‍ലിം ലീഗ് തീരുമാനിച്ചതായി പുറത്തുവന്ന വാര്‍ത്തകളോടാണ് മജീദിന്റെ പ്രതികരണം. സ്ഥിരമായി മല്‍സരിക്കുന്ന രണ്ട് സീറ്റുകള്‍ക്ക് പുറമേ ഒന്നുകൂടി ആവശ്യപ്പെടുന്നതും ഒടുവില്‍ പിന്മാറുന്നതും ലോക്സഭാതിരഞ്ഞെടുപ്പുകളില്‍ ലീഗിന്റെ പതിവാണ്. എന്നാല്‍ ഇത്തവണ കാര്യമായിത്തന്നെ ശ്രമിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം എന്നറിയുന്നു.