അതെന്തൊരു സീരിയൽ കാണലാ… വീട്ടമ്മ സീരിയലിൽ മുഴുകിയിരുന്നു കള്ളൻ കയറിയതറിഞ്ഞില്ല

കൊല്ലം: സീരിയൽ കാണുമ്പോൾ പലരും ഒന്ന് മുഴുകി പോകും. എന്നാലും ഇങ്ങനെ മുഴുകാൻ പറ്റുമോ. സീരിയൽ കണ്ടിരുന്നു വീട്ടിൽ കള്ളൻ കയറിയതറിഞ്ഞില്ല. കൊല്ലം പാരിപ്പള്ളിയില്‍ ആണ് സംഭവം. സീരിയലില്‍ മുഴുകിയിരുന്ന വീട്ടമ്മയുടെ അഞ്ചര പവന്റെ സ്വര്‍ണ്ണമാല മോഷണം പോയി.

മേവനക്കോണം സ്വദേശിയായ യുവതിക്കാണ് സ്വര്‍ണ്ണമാല നഷ്ടമായത്. സീരിയല്‍ കണ്ടു കൊണ്ടിരുന്ന വീട്ടമ്മ മുന്‍വശത്ത് വാതില്‍ അടച്ചിരുന്നില്ല.ആരോ അത് വഴി അകത്തേക്ക് കയറിയെന്ന് യുവതിക്ക് മനസിലായിരുന്നു. എന്നാല്‍ അത് ഭര്‍ത്താവായിരിക്കുമെന്ന് കരുതി ശ്രദ്ധിച്ചില്ല. വീട്ടമ്മ സീരിയല്‍ ആസ്വദിച്ച്‌ കൊണ്ടിരിക്കുന്നതിനിടെ കള്ളന്‍ അടുത്ത് വന്ന് മാല പൊട്ടിച്ച്‌ ഓടി. യുവതി നിലവിളിച്ച്‌ അയല്‍ക്കാരെയൊക്കെ അറിയിച്ചെങ്കിലും മാലയേയോ കള്ളനെയോ കിട്ടിയില്ല. പാരിപ്പള്ളി പൊലീസില്‍ പരാതി നല്‍കി.