അതിര്‍ത്തിയില്‍ അമ്മയ്ക്കരുകില്‍ നിന്ന്‌ കരയുന്ന കുരുന്ന്‌;വേൾഡ് പ്രസ് ഫോട്ടോ പുരസ്കാരം നേടി ജോണ്‍ മൂറിന്റെ ചിത്രം

ആംസ്റ്റർഡാം (നെതർലന്‍ഡ്സ്)∙ യുഎസ് – മെക്സിക്കൻ അതിർത്തിയിൽവച്ച് അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് നിസഹായയായി
പിഞ്ചു ബാലികയുടെ ചിത്രത്തിന് വേൾഡ് പ്രസ് ഫോട്ടോ പുരസ്കാരം. കഴിഞ്ഞ വർഷമാണ് ഗെറ്റി ഫൊട്ടോഗ്രാഫർ ജോൺ മൂർ ഈ ചിത്രമെടുത്തത്. ഹൊൻഡുറാൻ അമ്മ സാന്ദ്ര സാഞ്ചസും മകൾ യനേലയും അനധികൃതമായി യുഎസ് – മെക്സികോ അതിർത്തി കടക്കാൻ ശ്രമിച്ചപ്പോഴാണ് ചിത്രമെടുക്കുന്നത്.

4738 ഫോട്ടോഗ്രാഫറില്‍ നിന്നുള്ള 78801 ഫോട്ടോകളില്‍ നിന്നാണ് ജോണ്‍ മൂറിന്‍റെ ചിത്രം പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. യുഎസിലേക്കുള്ള കുടിയേറ്റമായിരുന്നു പുരസ്കാരത്തിനുള്ള പ്രധാന വിഷയം. ഫോട്ടോ പ്രസിദ്ധീകരിച്ചതോടെ അമേരിക്കയുടെയും ട്രംപിന്റെയും കുടിയേറ്റക്കാര്‍ക്കെതിരായ സമീപനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ലോകത്താകമാനം ഉയര്‍ന്നത്.