അതിരുകൾ ഇല്ലാത്ത രാജ്യങ്ങൾ

ഡോ. സുരേഷ്. സി. പിള്ള

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ഏതാണ് എന്ന് ചോദിച്ചാൽ മിക്കവാറും എല്ലാവർക്കും ഉത്തരം അറിയാമായിരിക്കും; വത്തിക്കാൻ.എന്നാൽ ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യം ഏതാണ് എന്ന് ചോദിച്ചാൽ ഒരു പക്ഷെ പലർക്കും അറിയില്ലായിരിക്കും.

മൊണാക്കോ (Monaco) എന്നാണ് ആ ചെറിയ രാജ്യത്തിന്റെ പേര്. വെറും രണ്ടു ചതുരശ്ര കിലോമീറ്റർ ആണ് ഇതിന്റെ വിസ്തീർണ്ണം. അതായത് ഒരു പഞ്ചായത്തിലെ ഒരു വാർഡിന്റെ വലുപ്പം. അതായത് കറുകച്ചാൽ പഞ്ചായത്തിലെ അഞ്ചാം വാർഡിന്റെ അത്രയും ഉള്ള ഒരു രാജ്യം. ഈ രാജ്യത്തിൻറെ കര ഭാഗത്തിന്റെ അതിര് ‘ഫ്രാൻസ്’ ആണ്. ചേർന്നു കിടക്കുന്ന കടൽ ഭാഗം മെഡിറ്ററേനിയൻ കടലാണ്. ഇറ്റലിയിലേക്ക് ഏകദേശം പതിനച്ചു കിലോമീറ്റർ ദൂരമേ ഇവിടെ നിന്നുള്ളൂ.

ഫ്രാൻസിലെ നീസ് എന്ന സ്ഥലത്ത് ഒരു കോൺഫറൻസിൽ (European Materials Research Society) ഗവേഷണ പേപ്പർ അവതരിപ്പിക്കാൻ വന്നതാണ്. സാധരണ കോൺഫറസിന് ഒക്കെ പോകുമ്പോൾ സുഹൃത്തുക്കളുമായി വൈകുന്നേരം ഡിന്നറിനു പോകും. നെറ്റ്‌വർക്ക് ഡിന്നർ എന്നാണ് പറയുന്നത്. വൈകിട്ട് എവിടെ പോകും എന്ന് ഞങ്ങൾ മൂന്ന് സുഹൃത്തുക്കൾ ആലോചിക്കുക ആയിരുന്നു. ആദ്യം ഇറ്റലിയിലെ Ventimiglia എന്ന ടൗണിൽ പോകാനായിരുന്നു പ്ലാൻ. ഞങ്ങൾ ഇപ്പോളുള്ള നീസിൽ നിന്നും 40 കിലോമീറ്റർ മാത്രമേ ഉള്ളൂ. ട്രെയിനിൽ 50 മിനിറ്റ്. പക്ഷെ സുഹൃത്തായ മൈക്കിൾ തിരിച്ചുള്ള

ട്രെയിൻ ടൈം നോക്കിയപ്പോൾ രാത്രി 9.30 ന് ശേഷം ട്രെയിൻ ഇല്ല. അപ്പോൾ ആൻ ആണ് പറഞ്ഞ ത് “നമുക്ക് മൊണാക്കോയിൽ പോയാലോ എന്ന്.

ഇവിടെ നിന്നും 24 കിലോമീറ്റർ. അങ്ങിനെ എത്തിയതാണ് ഇവിടെ.

യൂറോപ്പിൽ അങ്ങിനെയാണ് അതിരുകൾ ഇല്ലാത്ത ധാരാളം രാജ്യങ്ങൾ ഉണ്ട്.

ഒരു രാജ്യത്തു നിന്നും രാവിലെ ഡ്രൈവ് ചെയ്തു വേറൊരു രാജ്യത്തു ജോലിക്കു വരുന്നവർ ധാരാളം.