അണക്കെട്ട് ദുരന്തം: ബ്രസീലില്‍ മരിച്ചവരുടെ എണ്ണം നാല്‍പതായി; 300 പേരെ കാണാതായി

Image result for brazil dam collapseബ്രസീല്‍: ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് മരിച്ചവരുടെ എണ്ണം നാല്‍പതായി. മൂന്നുറുപേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. തെക്കു കിഴക്കന്‍ ബ്രസീലിലെ ബ്രുമത്തീനോ നഗരത്തിന് സമീപം, സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടാണ് തകര്‍ന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. അണക്കെട്ട് തകര്‍ന്നതോടെ ഇരമ്പിയെത്തിയ വെള്ളത്തില്‍ വീടുകളും വാഹനങ്ങളും ഒഴുകിപ്പോയി.

വെള്ളത്തില്‍ ഖനനക്കമ്പനിയിലെ മാലിന്യവും കലര്‍ന്നതാണ് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയത്. മൂന്ന് വര്‍ഷം മുന്‍പ് മാരിയാനോയില്‍ അണക്കെട്ട് തകര്‍ന്ന് 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടിടങ്ങളിലും അണക്കെട്ടിന്റെ ഉടമസ്ഥാവകാശം ഒരേ സ്വകാര്യ കമ്പനിക്കായിരുന്നു.