അഡാറ് ലവ്വിലെ അടുത്ത ഗാനമെത്തുന്നു

 


സമൂഹമാധ്യമങ്ങള്‍ വഴി തരംഗമായ ‘മാണിക്യ മലരായ പൂവിക്കു’ ശേഷം അഡാറ് ലവ് എന്ന ചിത്രത്തിലെ അടുത്ത ഗാനമെത്തുന്നു. ചിത്രത്തിന്റെ സംഗീത സംവിധായകനായ ഷാന്‍ റഹ്മന്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുതിയ ഗാനത്തിന്റെ ആദ്യ ഭാഗം പങ്കു വച്ചത്.

പാട്ടിന്റെ മിക്‌സിങ് നടക്കുന്ന വേളയില്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോയാണ് ഷാന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ പാട്ടിന്റെ ഔദ്യാഗിക റിലീസ് എന്നുണ്ടാകുമെന്ന് ഒരു സൂചനയുമില്ല. യുട്യൂബില്‍ ട്രെന്‍ഡിങ്ങായ ‘മാണിക്യ മലരായ പൂവി’ ഇതുവരെ നാലര കോടി ആളുകളാണ് കണ്ടത്. ഒറ്റ പാട്ടിലൂടെ പ്രിയ പി. വാര്യര്‍ എന്ന നടി ദേശീയ ശ്രദ്ധ നേടുകയും ചെയ്തു. പാട്ടിനെ ചൊല്ലി ഒരുപാട് വിവാദങ്ങളും ഉണ്ടായിരുന്നു.

#upcoming #oruadaarlove #sneakpeek 😉 🎧♥️

Posted by Shaan Rahman on 22 ಫೆಬ್ರವರಿ 2018