അടൂരിൽ നഴ്സിങ്ങ് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം തുടങ്ങി

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ മൂന്ന് നഴ്സിങ്ങ് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. അടൂർ വേദ ആയുർവേദ ആശുപത്രിയിലെ വിദ്യാർത്ഥിനികളെയാണ് ഇന്നലെ മുതൽ കാണാനില്ലെന്ന് കാണിച്ച് കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകിയത്. അടൂർ പൊലീസ് അന്വേഷണം തുടങ്ങി.