അടൂരില്‍ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി

പത്തനംതിട്ട അടൂരിലെ സ്വകാര്യ ആയുർവേദ നഴ്സിംഗ് സ്ഥാപനത്തില്‍ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അടൂരിലുള്ള സ്വകാര്യ ആയുർവേദ നഴ്സിംഗ് സ്ഥാപനത്തിലെ മൂന്ന് പെൺകുട്ടികളെയാണ് കാണാതായത്. സീതത്തോട്, മലപ്പുറം, പൂനെ സ്വദേശിനികളാണിവര്‍. ഇന്നലെ വൈകിട്ട് സൂപ്പർ മാർക്കറ്റിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടികൾ ഹോസ്റ്റിൽ നിന്ന് ഇറങ്ങിയത്. രാത്രി വൈകിയും മൂന്ന് പേരെയും കാണാത്തതിനെ തുടർന്നാണ് ഹോസ്റ്റൽ വാർഡൻ അടൂർ പൊലീസിൽ പരാതി നൽകിയത്. അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് ഇവരെ കണ്ടെത്തി.