അടുത്ത അധ്യയന വര്‍ഷം മുതൽ ഏകീകൃത പരീക്ഷ; 6 ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കാന്‍ തീരുമാനം

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതൽ ഏകീകൃത പരീക്ഷ നടത്താന്‍ തീരുമാനം. എസ് എസ് എല്‍ എസി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍  ഒരുമിച്ച് നടത്താനാണ് തീരുമാനം. പ്രവൃത്തി ദിവസങ്ങള്‍ 203  ആയി നിജപ്പെടുത്താനും 6 ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കാനും പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തിൽ തീരുമാനമായി.

പ്രവര്‍ത്തി ദിവസങ്ങള്‍ 203 ആക്കി നിജപ്പെടുത്തുന്നതില്‍  പ്രതിഷേധിച്ച് കോൺഗ്രസ് അധ്യാപക സംഘടന പ്രതിനിധികൾ യോഗത്തിൽ നിന്നിറങ്ങിപ്പോയി. അടുത്ത വര്‍ഷത്തെ കലോല്‍സവം ഡിസംബര്‍ 5 മുതല്‍ 8 വരെ കാസര്‍കോട് വച്ച് നടക്കും.