അഞ്ചുമക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

രാജസ്ഥാന്‍;രാജസ്ഥാനില്‍ അഞ്ചു മക്കളെ വാട്ടര്‍ ടാങ്കില്‍ മുക്കി ക്കൊന്നശേഷം അമ്മ ആത്മഹത്യ ചെയ്തു. ചൊഹടാനില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. വനുദേവി എന്ന സ്ത്രീയാണ് തന്റെ അഞ്ചു പെണ്‍മക്കളെ കൊലപ്പെടുത്തിയത്.

വനുദേവി(42) മക്കളായ പുഷ്ട് സന്തോഷ്(13),മംമ്ത(11), നൈന(9)ഹംസ(7) ഹേമലത(3) എന്നിവരാണ് മരിച്ചത്. പോലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു. കൊലപാതകങ്ങള്‍ക്കും ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു