അഞ്ചു മക്കളെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധശിക്ഷ വേണ്ടെന്ന് ഭാര്യ കോടതിയില്‍

കാലിഫോര്‍ണിയ: തന്റെ അഞ്ച് മക്കളെയും അതിക്രൂരമായി കൊല ചെയ്ത ഭര്‍ത്താവിന് വധശിക്ഷ് വിധിക്കരുതെന്ന് ഭാര്യ കോടതിയില്‍ അവശ്യപ്പെട്ടു. അമേരിക്കന്‍ സ്വദേശിയായ ആമ്പര്‍ കീസര്‍ ആണ് ഭര്‍ത്താവ് ടിം ജോണ്‍സിനെ വധശിക്ഷയ്ക്ക് വിധിക്കരുതെന്ന് ദക്ഷിണ കറോലിന കോടതിയോട് ആവശ്യപ്പെട്ടത്. തന്റെ മക്കള്‍ക്ക് വേണ്ടിയാണ് ടിമ്മിനെ വധശി വധിക്കരുതെന്ന് ആവശ്യപ്പെടുന്നതെന്നായിരുന്നു കീസറിന്റെ ന്യായീകരണം.

മക്കളോട് ഒരുതരത്തിലും കാരുണ കാണിച്ചിരുന്നില്ലെങ്കിലും മക്കള്‍ക്ക് ടിമ്മിനെ ഒരുപാട് ഇഷ്ടമായിരുന്നു. അതുകൊണ്ട് മക്കള്‍ക്ക് വേണ്ടിയാണ് ടിമ്മിനെ വധശിക്ഷയ്ക്ക് വിധിക്കരുതെന്ന് ആവശ്യപ്പെടുന്നതെന്നായിരുന്നു കീസര്‍ കോടതിയില്‍ പറഞ്ഞത്. തന്റെ മക്കള്‍ സഹിച്ച വേദന തനിക്ക് മാത്രമേ അറിയുള്ളു. ടിമ്മിന്റെ മുഖം പറിച്ചെടുക്കാന്‍ കഴിയുമെങ്കില്‍ ഒരമ്മ എന്ന നിലയില്‍ താനത് ചെയ്യും. എങ്കിലും വധശിക്ഷയെ എതിര്‍ക്കുന്നയാളാണ് താനെന്നും കീസര്‍ കൂട്ടിച്ചേര്‍ത്തു.

ചിക്കാഗോയിലെ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ജോലി ചെയ്യുമ്പോഴായിരുന്നു കീസറും ടിമ്മും പരസ്പരം കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്യുന്നത്.ആറ് ആഴ്ചത്തെ പരിചയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. ഒമ്പത് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍് വിവാഹമോചനം നേടി. മക്കളെ ടിമ്മിനെയാണ് നോക്കാന്‍ ഏല്‍പ്പിച്ചത്. എല്ലാ ശനിയാഴ്ച്ചയും മക്കളെ സന്ദര്‍ശിക്കാം എന്ന നിബന്ധനയോടെയായിരുന്നു കീസര്‍ മക്കളെ ടിമ്മിനെ ഏല്‍പ്പിച്ചത്.

2014 ഓഗഗസ്റ്റ് 28-നായിരുന്നു ടിം സ്വന്തം മക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ലാക്‌സിങ്ടമിലെ വീട്ടില്‍വച്ചാണ് ഒരു വയസുള്ള തന്റെ ഏറ്റവും ഇളയ കുഞ്ഞിനെയും എട്ട് വയസുള്ള മൂത്ത് കുട്ടിയെയും ടിം കൊന്നത്. ആറ് വയസുള്ള മകന്‍ നതാനെയാണ് യാതൊരുവിധ പ്രകോപനവും കൂടാതെ ടിം ആദ്യം കൊല്ലുന്നത്. പിന്നീട് ബാക്കി നാല് മക്കളെയും ടിം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

മക്കളുടെ മൃതദേഹവുമായി നഗരത്തിലൂടെ കറങ്ങുന്നതിനിടെ് ടിമ്മിനെ ട്രാഫിക്ക് പൊലീസ് പിടികൂടുകയായിരുന്നു്. മൃതദേഹം സംസ്‌ക്കരിക്കാന്‍ സ്ഥലം കണ്ടെത്താന്‍ കഴിയാതെ ഒമ്പത് ദിവസത്തോളം അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതിനിടെയായിരുന്നു പിടിയിലായത്. കാറില്‍നിന്നും ദുര്‍ഗന്ധം പുറത്ത് വന്നതോടെയാണ് പൊലീസ് ടിമ്മിനെ പിന്‍തുടരുകയും പിടികൂടുകയും ചെയ്തത്. മിസിസിപ്പിയില്‍ വച്ചാണ് ടിമ്മിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കീസറിനെ ഹര്‍ജി പരിഗണിച്ച കോടതി ടിമ്മിന് വധശിക്ഷ വിധിക്കണമോ ജയില്‍ശിക്ഷ വിധിച്ചാല്‍ മതിയോ എന്ന ആശങ്കയിലാണ്. അതേസമയം ടിം മാനസിക രോഗമായ സ്‌കീസോഫ്രീനിയയ്ക്ക് ചികിത്സ തേടിയിരുന്നതായി ടിമ്മിന്റെ സഹോദരി കോടതിയെ അറിയിച്ചു.